< Back
Kerala
സർക്കാരിന് തിരിച്ചടി; പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതി തള്ളി
Kerala

സർക്കാരിന് തിരിച്ചടി; പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതി തള്ളി

Web Desk
|
26 Nov 2025 5:36 PM IST

സിപിഎം പ്രവർത്തകർ പ്രതികളായ കേസ് തള്ളാനാണ് സർക്കാർ അപേക്ഷ നൽകിയത്

കണ്ണൂർ: കണ്ണൂരിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിൻ്റെ അപേക്ഷ കോടതി തള്ളി. സർക്കാരിൻ്റെ അപേക്ഷ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്. 2015 ൽ പൊലീസിനെ ആക്രമിച്ച കേസിലാണ് കോടതി നടപടി.

സിപിഎം പ്രവർത്തകർ പ്രതികളായ കേസ് തള്ളാനാണ് സർക്കാർ അപേക്ഷ നൽകിയത്. എസ്‍ഡിപിഐ-സിപിഎം തർക്കത്തിനിടെ പയ്യന്നൂരിൽ വെച്ചായിരുന്നു സംഭവം. പൊലീസ് പെട്രോളിങ് നടക്കുമ്പോഴായിരുന്നു അക്രമം നടന്നത്.

വടിവാൾ ഉപയോ​ഗിച്ച് അക്രമിച്ചതിൽ 13 പേർക്കെതിരെയാണ് കേസ്. അന്നത്തെ പയ്യന്നൂർ എസ്ഐക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു.

Similar Posts