< Back
Kerala
A street man attacked a child who was playing in the backyard
Kerala

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് സാരമായ പരിക്ക്

Web Desk
|
9 July 2023 6:05 PM IST

മാമ്പള്ളി കൃപാ നഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്‍ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. മാമ്പള്ളി കൃപാ നഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്‍ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ കവിളിലും ചുണ്ടിലും നെറ്റിയിലുമടക്കം സാരമായ പരിക്കുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. മുറ്റത്തിരുന്ന കുട്ടിയുടെ അടുത്തേക്ക് തെരുവുനായ പാഞ്ഞെത്തുകയും ആക്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി.

Similar Posts