< Back
Kerala
മാളയിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥിയെ 30 പേർ ചേർന്ന് റാഗിങ് ചെയ്തതായി പരാതി
Kerala

മാളയിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥിയെ 30 പേർ ചേർന്ന് റാഗിങ് ചെയ്തതായി പരാതി

Web Desk
|
26 Nov 2021 3:41 PM IST

ഒന്നാം വർഷ വിദ്യാർഥിയായ നിഹാദിനാണ് ക്രൂരമായ മർദനമേറ്റത്. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമായതെന്ന് നിഹാദ് പറഞ്ഞു.

തൃശൂർ മാളയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയെ 30 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ വിദ്യാർഥിയായ നിഹാദിനാണ് ക്രൂരമായ മർദനമേറ്റത്. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമായതെന്ന് നിഹാദ് പറഞ്ഞു.

സംഭവമറിഞ്ഞിട്ടും കോളജ് മാനേജ്‌മെന്റ് പൊലീസിനെയോ കുടുംബത്തെയോ അറിയിച്ചില്ലെന്ന് നിഹാദിന്റെ പിതാവ് നസീർ പറഞ്ഞു. അവശനായ നിഹാദിനെ വൈകുന്നേരം വരെ ഓഫീസിലിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts