Kerala

Kerala
കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
|13 Nov 2023 5:00 PM IST
കാട്ടാക്കട ക്രിസ്ത്യൻ കോളജ് ബിരുദ വിദ്യാർത്ഥിനി അബന്യയാണ് മരിച്ചത്
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ബിരുദ വിദ്യാർത്ഥിനി അബന്യ (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.45ഓടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു. ബസ്സ് നിയന്ത്രണം വിട്ട് വിദ്യാർഥിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്നയുടനെ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി.