< Back
Kerala
കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥി മരിച്ചു
Kerala

സ്‌കൂൾ ബസിലേക്ക് ഓടി കയറുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

Web Desk
|
11 July 2023 12:21 PM IST

പാലോട്ടുപള്ളി ബി.വി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റിയാദ് ആണ് മരിച്ചത്.

കണ്ണൂർ: കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചു. പാലോട്ടുപള്ളി ബി.വി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി റിയാദ് ആണ് മരിച്ചത്. സ്കൂൾ ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സ്കൂൾ ബസ് മറ്റു കുട്ടികളെ കയറ്റി തിരികെ വരുമ്പോഴാണ് റിയാദിനെ കയറ്റാറുളളത്. എന്നാൽ ഇന്ന് എതിർ വശത്ത് കിടന്ന ബസിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു. സ്കൂൾ ബസിനു പിറകിലായി നിർത്തിയിട്ട സൗകാര്യബസ്സിനെ മറികടന്നെത്തിയ കെ എസ് ആർ ടി സി ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ വിദ്യാർത്ഥി മരിച്ചു.

Similar Posts