< Back
Kerala

Kerala
തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാർഥി മരിച്ചു
|18 July 2022 2:08 PM IST
പനി മൂർച്ഛിച്ചതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ സ്വദേശി സിദ്ധാർത്ഥാണ്(11) മരിച്ചത്.
ഒരാഴ്ച മുൻപാണ് പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെള്ളുപനിയാണെന്ന സംശയത്തെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയിച്ചിരുന്നു. തുടർന്ന് ലഭിച്ച പരിശോധനാഫലത്തിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ജില്ലയിൽ അടുത്തിടെ രണ്ടുപേർ ചെള്ളുപനിയെ തുടർന്ന് മരിച്ചിരുന്നു.