< Back
Kerala

Kerala
കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥിയെ കാണാതായി
|4 July 2022 9:23 PM IST
ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു
കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിയെ കാണാതായി. മലയമ്മ സ്വദേശി ഹുസ്‌നി മുബാറക്കിനെയാണ്(17) കാണാതായത്.
സുഹൃത്ത് റംഷീദിനൊപ്പമാണ് ഹുസ്‌നി മുബാറക് പുഴക്കരയിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. കോടഞ്ചേരി പൊലീസും ഫയർഫോഴ്‌സ്, സന്നദ്ധ സംഘടനകളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുഴയിൽ ശക്തമായ ഒഴുക്ക് ഉള്ളതിനാലും ഇരുട്ടായതിനാലും തിരച്ചിലിന് തടസ്സം നേരിടുന്നുണ്ട്.