< Back
Kerala

Kerala
കൊല്ലത്ത് മിനിലോറി ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം ജന്മദിനത്തിൽ
|8 Nov 2024 7:32 PM IST
ജുമുഅ നമസ്‌കാരത്തിനായി പോകും വഴിയാണ് അപകടം
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. ജംങ്ഷനിലേക്ക് അമിതവേഗത്തിൽ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. കരുനാഗപ്പള്ളി IHRD കോളേജ് വിദ്യാർത്ഥി അൽത്താഫ് (18) ആണ് മരിച്ചത്. അൽത്താഫിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. അൽത്താഫിന്റെ ജന്മദിനത്തിലാണ് അപകടം.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെഹാൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ മിനിലോറി ഡ്രൈവർ അറസ്റ്റിലാണ്.