< Back
Kerala

Kerala
കോഴിക്കോട് കള്ളൻതോട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥിക്ക് മർദനം
|21 July 2023 7:00 AM IST
രണ്ടാംവർഷ ബി.എ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിനാണ് മർദനമേറ്റത്
കോഴിക്കോട്: കോഴിക്കോട് കള്ളൻതോട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥിക്ക് മർദനം. പുല്ലാളൂർ സ്വദേശി മുഹമ്മദ് മിഥിലാജിനാണ് മർദനമേറ്റത്. മർദനത്തിൽ മിഥിലാജിന് മുഖത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
മൂന്നാം വർഷ വിദ്യാർഥികൾ കൂട്ടമായി മർദിച്ചതായി മിഥിലാജ് പറഞ്ഞു. സംഭവത്തിൽ 6 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി കോളേജ് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
രണ്ടാംവർഷ ബി.എ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിന് കോളേജ് കഴിഞ്ഞുപോകുമ്പോയാണ് മർദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോളേജിലെ ആന്റി റാഗിംഗ് സെല്ലിലും കുന്നമംഗലം പോലീസ് സ്റ്റേഷനിലും പരാതി നൽകുമെന്നും മിതിലാജിന്റെ പിതാവ് മീഡിയവണ്ണിനോട് പറഞ്ഞു.