< Back
Kerala
കോഴിക്കോട് ഗവൺമെന്റ് നഴ്‌സിംഗ് കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കോഴിക്കോട് ഗവൺമെന്റ് നഴ്‌സിംഗ് കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
17 Dec 2024 5:28 PM IST

രണ്ടാം വർഷ വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഗവൺമെന്റ് നഴ്‌സിംഗ് കോളജിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെ (20)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെക്കന്റ് ഇയർ വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Similar Posts