< Back
Kerala

Kerala
കോഴിക്കോട് നടക്കാവിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
|9 Jan 2023 12:21 AM IST
നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്
കോഴിക്കോട് നടക്കാവിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ആനിഖ്(19) നെയാണ് മരിച്ച നിലയിൽ കണ്ടത്. ചെന്നൈ എസ്ആർഎം കോളേജിലെ ഒന്നാം വർഷ റെസ്പറേറ്റീവ് തെറാപ്പി വിദ്യാർഥിയാണ്. കോളേജിൽ ഫീസ് അടിച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്നും ഹാജർ കുറവെന്ന് പറഞ്ഞായിരുന്നു ഈ നടപടിയെന്നും കുടുംബം പറഞ്ഞു. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്.