< Back
Kerala
പാലാ സെന്‍റ്.തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി
Kerala

പാലാ സെന്‍റ്.തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി

Web Desk
|
1 Oct 2021 12:29 PM IST

വൈക്കം,തലയോലപ്പറമ്പ് സ്വദേശിനിയായ നിധിന മോള്‍(22) ആണ് മരിച്ചത്

കോട്ടയം പാലായിൽ വിദ്യാർഥിനിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വൈക്കം തലയോലപ്പറമ്പ് കളപ്പുരക്കല്‍ വീട്ടില്‍ നിധിന മോള്‍(22) ആണ് മരിച്ചത്. ഇരുവരും പാലാ സെന്‍റ്. തോമസ് കോളേജിലെ വിദ്യാർഥികളാണ്. കോളേജ് കാമ്പസിനകത്ത് വച്ചാണ് കൊലപാതകം നടന്നത്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. പെണ്‍കുട്ടിയെ കുത്തിയ കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.വിദ്യാര്‍ഥിനി പരീക്ഷക്കെത്തിയപ്പോഴായിരുന്നു ആക്രമണം.മറ്റു വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു പെണ്‍കുട്ടിയെ ആക്രമിച്ചത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭയന്നു വിറച്ച മറ്റു കുട്ടികൾ സമീപത്തേക്ക് അടുത്തില്ല. പിന്നീട് പൊലീസ് എത്തിയാണ് നിധിനയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ബി- വോക് ഫുഡ് ടെക്നോളജി മൂന്നാം വർഷ വിദ്യാർഥിയാണ് നിധിന.

കൊലപാതകം ആസൂത്രിതമെന്ന് പ്രിൻസിപ്പൽ ജയിംസ് ജോർജ് മംഗലത്ത് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമം. മറ്റ് പരാതികൾ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠിയായ വിദ്യാർഥി പറഞ്ഞു. ഇരുവർക്കുമിടയില്‍ എന്താണ് പ്രശ്നമെന്ന് അറിയില്ലെന്നും സഹപാഠി മീഡിയവണിനോട് പറഞ്ഞു.



Similar Posts