< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
|22 July 2022 3:33 PM IST
ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ. ഇക്കാര്യം പ്രോസിക്യൂഷന്‍ വിചാരണാകോടതിയെ അറിയിച്ചു .അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു എന്നാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചത്.ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
ആയിരത്തലിധികം പേജുകളുള്ള കുറ്റപത്രത്തില്‍ തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തെളിവുകൾ നശിപ്പിച്ചു എന്നും തെളിവുകൾ മറച്ചു വച്ചു എന്നുമാണ് ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ദൃശ്യങ്ങൾ 2017 നവംബറിൽ തന്നെ ദിലീപിന്‍റെ കൈവശം എത്തിയിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു.