< Back
Kerala
കൊച്ചിയിൽ മൂന്നര വയസുകാരനെ മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
Kerala

കൊച്ചിയിൽ മൂന്നര വയസുകാരനെ മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു

Web Desk
|
10 Oct 2024 9:54 PM IST

അറസ്റ്റിലായ സീതാലക്ഷ്മിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരനെ മർദിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മട്ടാഞ്ചേരി സ്മാർട്ട് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. വിദ്യാർഥിയെ മർദിച്ച കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് വിദ്യാർഥിയെ ചൂരൽ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു എന്ന രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് രക്ഷിതാക്കൾ സംഭവം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Similar Posts