< Back
Kerala

Kerala
കേരളത്തിൽനിന്നുള്ള സംഘമെത്തി; തിരുനെൽവേലിയിൽ തള്ളിയ മാലിന്യം നീക്കാൻ തുടങ്ങി
|22 Dec 2024 10:39 AM IST
ജില്ലാ സബ് കലക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്
തിരുവനന്തപുരം: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ മാലിന്യം നീക്കാൻ കേരളത്തിൽ നിന്നുള്ള സംഘമെത്തി. ജില്ലാ സബ് കലക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്. ആറ് സംഘങ്ങളായി മാലിന്യം വേർതിരിച്ച് കൊണ്ടുപോകും. ജെസിബി ഉപയോഗിച്ച് ലോറിയിലേക്ക് മാലിന്യങ്ങൾ നീക്കി തുടങ്ങി.
20 ഉദ്യോഗസ്ഥർ ഉൾപ്പെടെ 70 പേരടങ്ങുന്ന സംഘമാണ് സംഭവ സ്ഥലത്തെത്തിയിരിക്കുന്നത്. മാലിന്യങ്ങൾ ഇന്നു തന്നെ കേരളത്തിലേക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്നാടിന്റെ സഹായത്തോടുകൂടിയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ സർക്കാർ രൂപീകരിച്ചിരുന്നു.