< Back
Kerala
A ten-year-old boy met a tragic end after a coconut fell in Kannur
Kerala

കണ്ണൂരിൽ തെങ്ങുവീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Web Desk
|
30 Nov 2024 5:43 PM IST

പിഴുതുമാറ്റുന്നതിനിടെ തെങ്ങ് ദിശതെറ്റി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് ദേഹത്ത് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം. മുട്ടം സ്വദേശി മൻസൂർ- സമീറാ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു.

ഇന്ന് രാവിലെ 9.30യോട് കൂടിയാണ് അപകടമുണ്ടായത്. പിഴുതുമാറ്റുന്നതിനിടെ തെങ്ങ് ദിശതെറ്റി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar Posts