< Back
Kerala

Kerala
കണ്ണൂരിൽ കവുങ്ങ് വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
|8 July 2023 9:52 PM IST
ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ - നാസർ ദമ്പതികളുടെ മകൻ ജുബൈർ (9) ആണ് മരിച്ചത്.
കണ്ണൂർ: കണ്ണൂരിൽ കവുങ്ങ് വീണ് മൂന്നാം ക്ലാസ്സ് വിദ്യാർഥി മരിച്ചു. ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ - നാസർ ദമ്പതികളുടെ മകൻ ജുബൈർ (9) ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജിലേക്ക് മാറ്റി.