< Back
Kerala
K Sethuraman

സിറ്റി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍

Kerala

പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശമയച്ച കൊച്ചി സ്വദേശി അറസ്റ്റിൽ

Web Desk
|
23 April 2023 1:14 PM IST

കടവന്ത്ര സ്വദേശി സേവ്യറിനെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അയച്ച ആൾ അറസ്റ്റിൽ. കടവന്ത്ര സ്വദേശി സേവ്യറിനെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കത്തിൽ പേരുണ്ടായിരുന്ന എൻ.ജെ ജോണിയോടുള്ള വൈരാഗ്യമാണ് ഭീഷണി സന്ദേശത്തിന് പിന്നിൽ.


കലൂർ സ്വദേശി എൻ.ജെ ജോണിയുടെ പേരിൽ കഴിഞ്ഞ ആഴ്ചയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കത്ത് ലഭിക്കുന്നത്. പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്ത്. കത്തിൽ പെരുള്ള ജോണിയുടെ മൊഴിയെടുത്തതിലൂടെയാണ് സേവ്യറിലേക്ക് പൊലീസ് എത്തിയത്. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് ജോണിയുടെ പേരിൽ കത്തെഴുതിയതെന്ന് സേവ്യർ സമ്മതിച്ചു.

അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി തയ്യാറാക്കിയ സുരക്ഷാ പദ്ധതി ചോർന്നതിൽ നടപടി എടുക്കാത്തതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത് വന്നു. വിഷയത്തിൽ സർക്കാർ മൗനം വെടിയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.



Similar Posts