< Back
Kerala
A three-day-old baby was found buried in Tanur
Kerala

താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി

Web Desk
|
28 Feb 2024 10:44 PM IST

മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് ജുമൈലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിയാപുരം ജില്ലയിലെ ഒട്ടുപുറത്താണ് അതിദാരുണമായ സംഭവുമുണ്ടായത്. മാതാവ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രാഥമിക വിവരം. 26ാം തിയ്യതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വീട്ടിലെത്തിയ യുവതി കുഞ്ഞിനെ രാത്രി കൊന്ന് കുഴിച്ചുമൂടിയെന്നും അറിയിക്കുന്നു. ഭർത്താവുമായി കഴിഞ്ഞ ഒരു വർഷമായി അകന്ന് കഴിയുകയാണ് യുവതി. അതിനാൽ കുഞ്ഞ് പിറന്ന വിവരം പുറംലോകമറിയാതിരിക്കാനാണ് കൊന്നതെന്നാണ് വിവരം.


Related Tags :
Similar Posts