< Back
Kerala
mother superior sister joisi maria

മദർ സുപ്പീരിയർ സിസ്റ്റർ ജോയിസി മരിയ

Kerala

തൃക്കാക്കര വിമല കന്യാസ്ത്രീ മഠത്തില്‍ മൂന്നംഗ സംഘത്തിന്റെ ആക്രമണം

Web Desk
|
29 July 2023 1:01 PM IST

മുഖം മറച്ച മൂന്നു പേരും കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ജനലുകള്‍ അടിച്ചു തകർത്തു.

എറണാകുളം: എറണാകുളം തൃക്കാക്കരയിലെ കന്യാസ്ത്രീ മഠത്തില്‍ മൂന്നംഗ സംഘത്തിന്റെ ആക്രമണം. മുഖം മറച്ച പ്രതികൾ കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ജനലുകള്‍ അടിച്ചു തകർത്തു മദർ സുപ്പീരിയർ സിസ്റ്റർ ജോയിസി മരിയ പ്രതികരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മീഡിയാവണിന് ലഭിച്ചു.

തൃക്കാക്കര വിമല ഭവനില്‍ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മൂന്നംഗ സംഘം അതിക്രമിച്ചു കയറിയത്. മുഖം മറച്ച മൂന്നു പേരും കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ജനലുകള്‍ അടിച്ചു തകർത്തു. ടെറസിന് മുകളില്‍ കയറി സീലിങ്ങില്‍ കേടുപാട് വരുത്തി. സിസിടിവി കാമറകളും തകർത്തു. രണ്ട് മണിക്കൂറിലധികം സംഘം അക്രമം തുടർന്നു.

'ആദ്യം ഇയാൾ ഹോസ്റ്റൽ ജനലുകൾ തട്ടി. ആരും പ്രതികരിക്കാതിരുന്നപ്പോൾ ടെറസിന് മുകളില്‍ കയറിയത്. മുഖം തുണികൊണ്ട് മറച്ചിരുന്നു'.- സിസ്റ്റർ പറഞ്ഞു.

തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നേരത്തേയും ഈ മഠത്തില്‍ അജ്ഞാതർ അതിക്രമിച്ചു കയറിയ സംഭവമുണ്ടായിട്ടുണ്ട്. അന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് മഠത്തിന് പരാതിയുണ്ട്.

Related Tags :
Similar Posts