< Back
Kerala
കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു; അന്വേഷണത്തിനായി മൂന്നംഗ സംഘം
Kerala

കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു; അന്വേഷണത്തിനായി മൂന്നംഗ സംഘം

Web Desk
|
7 Jun 2021 8:24 AM IST

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട്‌ നൽകണം

കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട്‌ നൽകണം.

അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മൊഴികൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കവർച്ച കേസിലെ പരാതിക്കാരാനായ ധർമരാജന്‍റെ ഫോൺ രേഖകൾ പരിശോധച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന ദിവസവും അതിന് ശേഷവും ധർമരാജന്‍റെ ഫോണിലേക്ക് വന്ന കോളുകളാണ് പരിശോധിക്കുന്നത്. കവർച്ച ചെയ്ത മൂന്നരക്കോടി രൂപയിൽ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

കെ.സുരേന്ദ്രന്‍റെ മകൻ കെ.എസ് ഹരികൃഷ്ണനും ധർമരാജനും ഫോണിൽ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്‍റെ മകനും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്.



Similar Posts