< Back
Kerala
കോട്ടയത്ത് വീടിന്റെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു
Kerala

കോട്ടയത്ത് വീടിന്റെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു

Web Desk
|
8 March 2022 2:39 PM IST

ഈരാറ്റുപേട്ടയിലെ വീടിന് മുന്നിലെ ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു

കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു. കോമക്കാടത്ത് വീട്ടിൽ ജവാദ്, ശബാസ് ദമ്പതികളുടെ മകൻ അഹ്സൻ അലി (3) ആണ് മരിച്ചത്. ഈരാറ്റുപേട്ടയിലെ വീടിന് മുന്നിലെ ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗേറ്റ് തലയിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.

A three-year-old boy died when the gate of his house collapsed in Erattupetta, Kottayam.

Similar Posts