< Back
Kerala
പച്ചിലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കാടുകയറി
Kerala

പച്ചിലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കാടുകയറി

Web Desk
|
17 Dec 2025 4:25 PM IST

വനമേഖലയിൽ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ

വയനാട്: വയനാട് പച്ചിലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയത്. വനമേഖലയിൽ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കടുവയെ കാടുകയറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ വനംവകുപ്പ് നടത്തിയത്. തുടർന്ന് ഇന്ന് കടുവയുടെ കാൽപാട് കണ്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങൾ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

പനമരം, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തുകളിലെ പത്തുവാർഡുകളിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഡ്രോൺ അടക്കമുപയോഗിച്ച് നടത്തിയ തിരച്ചിലിൽ മേഖലയിൽ ഇറങ്ങിയത് വയനാട് വന്യജീവി സങ്കേതത്തിലെ അഞ്ച് വയസ് പ്രായം വരുന്ന 112ാം നമ്പർ കടുവയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മയക്കുവെടി വെക്കാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നു.

Similar Posts