< Back
Kerala
കൊട്ടിയൂരിൽ കൃഷിയിടത്തിൽ  കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു
Kerala

കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു

Web Desk
|
13 Feb 2024 11:45 AM IST

പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കുടുങ്ങിയത്.

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. കടുവ മയങ്ങിയാലുടന്‍ കൂട്ടിലേക്ക് മാറ്റും. പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.


Related Tags :
Similar Posts