< Back
Kerala

Kerala
വയനാട്ടിൽ കടുവയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി
|26 Feb 2023 6:43 PM IST
കിണറ്റിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു
കൽപ്പറ്റ : വയനാട് പാപ്ലശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് കടുവയെ കണ്ടത്. വൈകീട്ട് അഞ്ച് മണിയോടെ മോട്ടറിൽ വെള്ളമെത്താത് പരിശോധിക്കാനെത്തിയ പ്രദേശവാസിയായ ബിജുവാണ് കടുവയെ കാണുന്നത്. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
കിണറിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു . കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനപാലകർ അടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.