< Back
Kerala

Kerala
സീബ്രാ ലൈനിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിച്ചു; വാഹനം പിടിച്ചെടുത്തു
|12 Jan 2026 6:57 PM IST
സ്കൂൾ സമയങ്ങളിൽ ഓടാൻ നിയന്ത്രണമുള്ള വാഹനമാണ് നിയമം ലംഘിച്ച് ഓടുന്നതെന്ന് നാട്ടുകാർ പറഞ്ഞു
വയനാട്: വയനാട് മേപ്പാടിയിൽ വാഹനാപകടത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്. സീബ്രാ ലൈനിലൂടെ നടന്നു പോകുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ സമയങ്ങളിൽ ഓടാൻ നിയന്ത്രണമുള്ള വാഹനമാണ് നിയമം ലംഘിച്ച് ഓടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിന് കാരണമായ വാഹനം പിടിച്ചെടുത്തു. നൂറു കണക്കിന് വാഹനമാണ് ഈ സമയങ്ങളിൽ ഇത് വഴി കടന്നുപോകുന്നത്. ടിപ്പർ ലോറിയുടെ അടിയിൽ നിന്നാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തി.