< Back
Kerala

Kerala
ഇടുക്കിയിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
|3 Nov 2022 12:24 AM IST
അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആനയെ കണ്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു
ഇടുക്കി മറയൂർ ചിന്നാർ അന്തർസംസ്ഥാന പാതയിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം. പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആനയെ കണ്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. മറയൂരിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ മൂന്നംഗ സംഘത്തിൽപ്പെട്ടയാളാണ് ഇദ്ദേഹം. വാനപാലകരും പൊലീസും സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.
A tourist was trampled to death by a wild Elephent on the Idukki Marayur Chinnar Interstate Highway