< Back
Kerala
മൂന്നാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി
Kerala

മൂന്നാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി

Web Desk
|
29 Jan 2023 11:29 AM IST

ചെന്നൈ സ്വദേശി ശരവണനെയാണ് കാണാതായത്

ഇടുക്കി: മൂന്നാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണനെയാണ് കാണാതായത്. ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ശരവണൻ അടക്കം ഏഴ് പേരാണ് കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയത്. ഇന്ന് രാവിലെ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയതാണ് ശരവണന്‍. ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയാണ്.

Related Tags :
Similar Posts