< Back
Kerala

Kerala
ഏറ്റുമാനൂരിൽ ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റു
|15 April 2024 10:42 AM IST
ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിക്കുന്നു
കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റു. ഗുരുവായൂർ - മധുര പാസഞ്ചറിലാണ് യാത്രികനെയാണ് പാമ്പ് കടിച്ചത്.കടിയേറ്റ തെങ്കാശി സ്വദേശി കാർത്തികിനെ(23) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പാമ്പാണ് കടിച്ചതെന്ന് കാർത്തിക് ഡോക്ടർമാരോട് പറഞ്ഞു. മറ്റൊരു യാത്രികയും പാമ്പിനെ കണ്ടതായി അവകാശപ്പെട്ടു.ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിക്കുന്നു. കാർത്തിക് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. പാമ്പിനെ കണ്ടതെന്ന് പറഞ്ഞ ബോഗിയിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം അധികൃതർ പൂട്ടിയിട്ടു.