< Back
Kerala
കോഴിക്കോട് ചിന്താവളപ്പിൽ  ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു
Kerala

കോഴിക്കോട് ചിന്താവളപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു

Web Desk
|
7 Sept 2023 7:15 PM IST

ചേവായൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥയിലുള്ള വാഹനത്തിന് മുകളിലേക്കാണ് മരം വീണത്

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. കോഴിക്കോട് ചിന്താവളപ്പ് ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ വൈകീട്ട് നാലരയോടെയാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചേവായൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥയിലുള്ള വാഹനത്തിന് മുകളിലേക്കാണ് മരം വീണത്.

ബാങ്ക് ആവശ്യങ്ങൾക്കായി പോയതിനു ശേഷം ഹെഡ് ഓഫീസായ തൊണ്ടയാടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മഴയെ തുടർന്ന് ഇവിടെ വെള്ളക്കെട്ട് രുപപെടുകയും വലിയ ബ്ലോക്ക് രൂപപെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വെള്ളക്കെട്ട് ഇവിടെ സ്ഥിരമാണെന്നും ഇതു കാരണമായാണ് മരം കടപുഴകി വീണതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

Related Tags :
Similar Posts