< Back
Kerala
മലപ്പുറത്ത് ടോറസ്സിനടിയിൽപെട്ട് ഇരുചക്ര വാഹനയാത്രക്കാരി മരിച്ചു
Kerala

മലപ്പുറത്ത് ടോറസ്സിനടിയിൽപെട്ട് ഇരുചക്ര വാഹനയാത്രക്കാരി മരിച്ചു

Web Desk
|
12 Nov 2022 6:27 PM IST

വാഹനമോടിച്ചിരുന്നയാളെ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം എടപ്പാൾ നടുവട്ടം കൂനംമൂച്ചിറോഡിൽ ടോറസ്സിനടിയിൽപെട്ട് ഇരുചക്രവാഹനയാത്രക്കാരി മരിച്ചു. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സജീഷിന്റെ ഭാര്യ രജിത (36) യാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കൂട്ടുപാത മാട്ടായ പാലത്തിങ്കൽ ഗ്രീഷ്മ സതീഷിനെ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts