< Back
Kerala
പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാതെ എ.വിജയരാഘവന്‍
Kerala

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാതെ എ.വിജയരാഘവന്‍

Web Desk
|
10 Sept 2021 4:58 PM IST

സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍വകലാശാല തന്നെ സിലബസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിലബസ് തിരുത്താന്‍ സര്‍വകലാശാല തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൃസ്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍വകലാശാല തന്നെ സിലബസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിലബസ് തിരുത്താന്‍ സര്‍വകലാശാല തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ലെന്നും സതീശന്‍ പറഞ്ഞു.

മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. ആത്മീയ നേതൃത്വം വെളിച്ചം പകരുന്നവരാവണം. കൂരിരുട്ട് പടര്‍ത്തരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Similar Posts