< Back
Kerala
എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍
Kerala

എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

Web Desk
|
20 Sept 2021 2:31 PM IST

കോണ്‍ഗ്രസ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി നടത്തുന്ന മതസൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ തയ്യാറാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം.

Similar Posts