< Back
Kerala
മുസ്‌ലിം രാഷ്ട്രീയ അവബോധത്തെ വര്‍ഗീയമാക്കരുത്, എ.വിജയരാഘവന്റെ വർഗീയ പ്രസംഗത്തിനെതിരെ വിസ്ഡം
Kerala

മുസ്‌ലിം രാഷ്ട്രീയ അവബോധത്തെ വര്‍ഗീയമാക്കരുത്, എ.വിജയരാഘവന്റെ വർഗീയ പ്രസംഗത്തിനെതിരെ വിസ്ഡം

Web Desk
|
23 Dec 2024 1:38 PM IST

‘എല്ലാവിധ സാമൂഹിക മുന്നേറ്റങ്ങളെയും സാമുദായികമായി മാത്രം സമീപിക്കുന്നതും വിമര്‍ശിക്കുന്നതും അപലപനീയമാണ്’

പെരിന്തല്‍മണ്ണ: മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ അവബോധത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക്ക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിലെ എല്ലാവിധ സാമൂഹിക മുന്നേറ്റങ്ങളെയും സാമുദായികമായി മാത്രം സമീപിക്കുന്നതും വിമര്‍ശിക്കുന്നതും അപലപനീയമാണ്. ലജ്‌നത്തുല്‍ ബുഹുഥില്‍ ഇസ്‌ലാമിയ്യ ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.

വർഗീയ പ്രസംഗത്തെയും അതിനെ പിന്തുണച്ച സിപിഎം നിലപാടിനുമെതിരെ രൂക്ഷവിമർശനവുമായി ഐഎസ്എമ്മും രംഗത്തെത്തിയിരുന്നു. പ്രത്യേക സ്ഥാനാർഥികൾക്കായി മുസ്‍ലിംകൾ കൂട്ടമായി വോട്ടുചെയ്യാൻ ശ്രമം നടത്തുന്നുവെന്ന സംഘ്പരിവാറിന്റെ ആരോപണങ്ങൾ അതേപടി ആവർത്തിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തുന്നതെന്ന് ഐഎസ്എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. സംഘ്പരിവാർ രാഷ്ട്രീയത്തിന് വഴിയൊരുക്കുന്ന ഇത്തരം സമീപനങ്ങൾ അപകടകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വിജയരാഘവന്റെ വർഗീയപ്രസംഗത്തിനെതിരെ പ്രതിപക്ഷത്തിനൊപ്പം സമസ്‍ത ഇരുവിഭാഗവും രംഗത്തെത്തിയിരുന്നു.


Similar Posts