< Back
Kerala

Kerala
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറെ കാണാതായതായി പരാതി
|2 Jan 2022 1:08 PM IST
ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസ് മറ്റൊരു വാച്ചറോടൊപ്പം വള്ളത്തിൽ മടങ്ങിയിരുന്നു. പിന്നീടാണ് കാണാതായത്
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്നയാളെ കാണാതായതായി പരാതി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന എൽദോസിനെയാണ് ഒന്നാം തീയതി രാവിലെ മുതൽ കാണാതായത്. ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസ് മറ്റൊരു വാച്ചറോടൊപ്പം വള്ളത്തിൽ മടങ്ങിയിരുന്നു. പിന്നീടാണ് കാണാതായത്. കൂടെയുണ്ടായിരുന്ന വാച്ചർ രാജനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
A watcher at the Thattekkad bird sanctuary has gone missing