< Back
Kerala

Kerala
കൊല്ലത്ത് ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി
|12 Feb 2023 6:35 PM IST
തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ശ്രീലക്ഷ്മി ചാടിയത്
പരവൂർ: കൊല്ലം പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ശ്രീലക്ഷ്മി ചാടിയത്. ലോക്കോ പൈലറ്റ് ആണ് അപകട വിവരം പൊലീസിനെ അറിയിച്ചത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.