< Back
Kerala

Kerala
ചോറ്റാനിക്കരയിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
|30 Nov 2024 10:37 AM IST
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടെയുണ്ടായിരുന്ന ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ
കൊച്ചി: ചോറ്റാനിക്കരയിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടെയുണ്ടായിരുന്ന ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് ബൈക്ക് യാത്രികർ കനാലിൽ അപകടത്തിൽപ്പെട്ടുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.