< Back
Kerala
കൊച്ചിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു
Kerala

കൊച്ചിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

Web Desk
|
15 Aug 2022 3:40 PM IST

അയൽ വാസിയായ അറുമുഖൻ ഉടൻ തന്നെ ശബ്ദവും തീ ഉയരുന്നതും കണ്ട് ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കൊച്ചിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. സൗത്ത് പാലത്തിന് സമീപം താമസിക്കുന്ന പുഷ്പവല്ലിയാണ് (57) മരിച്ചത്. അയൽ വാസിയായ അറുമുഖൻ ഉടൻ തന്നെ ശബ്ദവും തീ ഉയരുന്നതും കണ്ട് ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്‌നിശമന സേന എത്തി തീയണച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകട കാരണം വ്യക്തമല്ല.

Similar Posts