< Back
Kerala

അക്ഷര
Kerala
ബത്തേരിയിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
|29 Jan 2023 9:48 PM IST
താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന കെട്ടിടത്തിന് സമീപം ഇന്നു വൈകുന്നേരം നാലരയോടെയാണ് അക്ഷരയെ വീണ നിലയിൽ തൊഴിലാളികൾ കണ്ടത്
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷരയാണ് മരിച്ചത്. 19 വയസ്സായിരുന്നു.
താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന കെട്ടിടത്തിന് സമീപം ഇന്നു വൈകുന്നേരം നാലരയോടെയാണ് അക്ഷരയെ വീണ നിലയിൽ തൊഴിലാളികൾ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അക്ഷരയെ ഉച്ചക്ക് രണ്ട് മണി മുതൽ കാണാതായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവിത നൈരാശ്യത്തെക്കുറിച്ച് അക്ഷര രാവിലെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.