< Back
Kerala

Kerala
ചാവക്കാട്ട് യുവതിയും യുവാവും കെട്ടിടത്തിൽനിന്ന് മറ്റൊന്നിലേക്ക് ചാടി; ഇരുവർക്കും പരിക്ക്
|20 Feb 2022 2:35 PM IST
ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ഇരുവരും ചാടിയത്
ചാവക്കാട് നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും പരിക്ക്. ചാവക്കാട് ബസ്സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ അക്ഷിത്(23), ഓവാട്ട് വീട്ടിൽ സ്മിന(18 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ഇരുവരും ചാടിയത്. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
A young man and a young woman were injured when they jumped from the top of a building in Chavakkad city to another building.