Kerala

Kerala
മലപ്പുറത്ത് മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു
|7 Nov 2023 7:23 PM IST
കണ്ടൈനർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെയാണ് അപകടം
മലപ്പുറം: മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയാണ് നജീബ് മരണപ്പെട്ടത്.
കണ്ടൈനർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു.

