< Back
Kerala

Kerala
മൂന്നാറിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാന ആക്രമണം: ഡ്രൈവർ കൊല്ലപ്പെട്ടു
|26 Feb 2024 10:29 PM IST
രണ്ട് പേർക്ക് പരിക്ക്
മൂന്നാർ: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന യുവാവ് കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ ഓടിച്ചിരുന്ന മണിയാണ് മരിച്ചത്. മണിയെ കൂടാതെ കുട്ടിയുൾപ്പടെ അഞ്ച് പേർ ഓട്ടോറിക്ഷയിലുണ്ടായിരുന്നുവെന്നാണ് വിവരം.
ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം തകർന്നതോടെ മണി ഒാട്ടോറിക്ഷയിൽ കുടുങ്ങിയിരുന്നു. പുറത്തിറങ്ങിയ മണിയെ വീണ്ടും ആന ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.