< Back
Kerala
Devaprakash
Kerala

വൈക്കത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

Web Desk
|
4 March 2025 7:25 PM IST

അഗ്നിരക്ഷാ സേനയുടെ തിരച്ചിലിൽ കണ്ടെത്തിയ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു

കോട്ടയം: വൈക്കം നേരെ കടവിനടുത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്.അഗ്നിരക്ഷാ സേനയുടെ തിരച്ചിലിൽ കണ്ടെത്തിയ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.

താലൂക്ക് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.മാലിയേൽ കടവിൽ കുളിക്കാനിറങ്ങിയ യുവാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട ദേവപ്രകാശ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ നീന്തുന്നതിനിടെയാണ് അപകടം.



Similar Posts