< Back
Kerala
A young man died after falling from horse
Kerala

കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Web Desk
|
27 April 2023 2:22 PM IST

തത്തമംഗലം സ്വദേശി അബ്ദുല്ല (23) ആണ് മരിച്ചത്.

പാലക്കാട്:കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുല്ല (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്നലെ രാത്രിയാണ് അബ്ദുല്ല കുതിരപ്പുറത്തുനിന്ന് വീണത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Similar Posts