< Back
Kerala

Kerala
ഇടുക്കി വണ്ടിപ്പെരിയാറിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
|25 Dec 2022 4:36 PM IST
വിഷ്ണു സഞ്ചരിച്ച ജീപ് തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം വാളാഡിയിൽ ജീപ്പ് മറിഞ്ഞ് ഒരു മരണം. ചോറ്റുപാറ പുത്തൻപുരക്കൽ രാജന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ചോറ്റുപാറയിൽ നിന്ന് വാളാഡിലേക്ക് പോകുംവഴി വിഷ്ണു സഞ്ചരിച്ച ജീപ് തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറും വിഷ്ണുവുമാണ് ജീപ്പിലുണ്ടായിരുന്നത്.
പരിക്കേറ്റ വിഷ്ണുവിനെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.