
കോഴിക്കോട്ട് എംഡിഎംഎ കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു
|കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
കോഴിക്കോട്: കോഴിക്കോട് അമ്പായത്തോടിൽ പൊലീസ് പരിശോധനക്കിടെ എംഡിഎം എ കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി ഷാനിദ് ആണ് മരിച്ചത്. പരിശോധനയിൽ ഇയാളുടെ വയറ്റിൽ വെള്ള തരിയുള്ള കവർ കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ അമ്പായത്തോട് മേലെ പള്ളിക്ക് സമീപം നടന്ന പരിശോധനക്കിടെയാണ് ഷാനിദിനെ താമശേരി പൊലീസ് സംശയാസ്തപദമായ സാഹചര്യത്തില്‍ കാണുന്നത്. പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന രണ്ട് കവർ എംഡിഎം എ സംഭവസ്ഥലത്ത് വച്ച് തന്നെ വിഴുങ്ങി. തുടർന്ന് ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വയറ്റില്‍ എംഡിഎംഎയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു.
ഇന്ന് ശസ്ത്രക്രിയ നടത്തി കവർ പുറത്തെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് തയ്യാറാക്കുന്നതിനിടെ ഇയാള്‍ ഗുരുതരാവസ്ഥയിലേക്ക് പോവുകയും തുടർന്ന് മരണം സംഭവിക്കുകയും ആയിരുന്നു.അല്‍പസമയത്തിനകം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. എംഡിഎംഎ കൈവശം വെച്ചതിന് ഇന്നലെ തന്നെ താമരശ്ശേരി പൊലീസ് ഷാനിദിനെതിരെ കേസെടുത്തിരുന്നു.