< Back
Kerala

Kerala
ആലപ്പുഴയിൽ കാറ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
|7 Aug 2023 8:21 AM IST
കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. പുലർച്ചെ 12.30 ന് ആണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്.