< Back
Kerala
എറണാകുളത്ത് പട്ടിക്കൂട്ടിൽ നിന്ന് ഷോക്കേറ്റയാൾ മരിച്ചു
Kerala

എറണാകുളത്ത് പട്ടിക്കൂട്ടിൽ നിന്ന് ഷോക്കേറ്റയാൾ മരിച്ചു

Web Desk
|
21 Oct 2023 8:31 AM IST

ഇന്നലെയാണ് പട്ടിക്കൂട് നിർമിച്ചത്

എറണാകുളം: പറവൂരിൽ പട്ടിക്കൂട്ടിൽ നിന്ന് ഷോക്കേറ്റയാൾ മരിച്ചു. നോർത്ത് പറവൂർ സ്വദേശി ജയനാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടരയോടെയാണ് ഷോക്കേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെയാണ് പട്ടിക്കൂട് നിർമിച്ചത്. ശേഷം വൃത്തിയാക്കുമ്പോഴാണ് സംഭവം.

അതേസമയം, പത്തനംതിട്ടയിലും മറ്റൊരു ജീവഹാനിയുണ്ടായി. തിരുവല്ലയിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു. നങ്ങ്യാർകുളങ്ങര സ്വദേശി അബിൻ വർഗീസിന്റെ മകൻ ജോഷ്വാ ആണ് മരിച്ചത്. കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജോഷ്വായുടെ അമ്മക്കും പരിക്കേറ്റിരുന്നു.

A young man died of shock from a dog kennel in Ernakulam

Similar Posts