< Back
Kerala
അട്ടപ്പാടി ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Kerala

അട്ടപ്പാടി ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Web Desk
|
3 Sept 2023 6:00 PM IST

കോയമ്പത്തൂർ വടവള്ളി സ്വദേശി കാർത്തിക്കാണ് മരിച്ചത്

അട്ടപ്പാടി: അട്ടപ്പാടി പലകയൂരിൽ യുവാവ് മുങ്ങിമരിച്ചു. ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയാളാണ് മുങ്ങിമരിച്ചത്. കോയമ്പത്തൂർ വടവള്ളി സ്വദേശി കാർത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാർത്തിക് ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയോടു കൂടിയാണ് ഇത്തരത്തിൽ അപകടം സംഭവിക്കുന്നത്. ഭവാനിപ്പുഴ പ്രദേശത്ത് പരിചയമില്ലാത്ത ആളുകൾ പലപ്പോഴും അപകടങ്ങളിൽപ്പെടാറുണ്ട്. പഞ്ചായത്തുകൾ നിർദേശം നൽകുന്നുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. എന്നാൽ ഇവിടെ അപകടങ്ങൾ സ്ഥിരമായിരുന്നിട്ടും സൂചന ബോർഡുകളൊന്നുമില്ലെന്ന ആരോപണം ഉയരുന്നുണ്ട്. അതേസമയം നേരത്തെ സ്ഥാപിക്കപ്പെട്ട ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിലാണുള്ളത്.

Similar Posts