< Back
Kerala
മൂന്നാർ കരടിപ്പാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു
Kerala

മൂന്നാർ കരടിപ്പാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

ijas
|
30 Jan 2022 3:41 PM IST

ഇന്ന് രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു

മൂന്നാർ കരടിപ്പാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ് മരിച്ചത്. ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം വിനോദ സഞ്ചാരത്തിനായാണ് മൂന്നാര്‍ കരടിപ്പാറയിലെത്തിയത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്‍റടിച്ച് കഴിയുകയായിരുന്നു. ഇന്ന് രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ പതിച്ചത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Similar Posts